/sathyam/media/media_files/Zx5RL9P6y8tGR7ZhJu01.jpeg)
ഡാറ്റാ ലോണിന് പരിഹാരവുമായി എത്തിയിരിക്കുന്നത് എയർടെല്ലാണ്. രാജ്യത്തെ പ്രതിശീർഷ വരുമാനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഒരു ജി ബി ഡാറ്റ കൊണ്ട് മുമ്പ് ഒരു മാസം ആഡംബരത്തോടെ മുന്നോട്ടു പോകാമായിരുന്നെങ്കിൽ, ഇപ്പോൾ ഒരു ദിവസം കടന്നുപോകാൻ അഞ്ച് ജി ബി എങ്കിലും വേണം എന്ന അവസ്ഥയിലാണ് പലരും.
2023 ൽ രാജ്യത്തെ ഉപയോക്താക്കളുടെ ശരാശരി ഡാറ്റ ഉപയോഗം പ്രതിമാസം 24.1ജിബിയായി ഉയർന്നിരുന്നു. ഫോണുകൾക്കും കംപ്യൂട്ടറുകൾക്കും പിന്നിലിരിക്കുന്നവർക്ക് ഡാറ്റ എത്ര കിട്ടിയാലും മതിവരില്ല. ഇത്തരം സാഹചര്യങ്ങളിലാണ് എയർടെല്ലിന്റെ 2 ജി, 4 ജി ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ 'കടമെടുക്കാം' എന്ന പദ്ധതി ആശ്വാസമാകുന്നത്.
'52141' എന്ന നമ്പറിൽ വിളിച്ചാൽ എയർടെൽ ഉപയോക്താവിന് ഈ സേവനം ലഭ്യമാകും. അല്ലെങ്കിൽ യു എസ് എസ് ഡി കോഡ് ആയ *567*3# ഡയൽ ചെയ്യുക. തുടർന്ന് ലഭിക്കുന്ന എസ് എം എസിനു മറുപടിയായി 1 എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക. 1 ജി ബി ഡാറ്റ ലഭിച്ചെന്ന് സന്തോഷിക്കും മുൻപ് ഒരു കാര്യം മറക്കരുത്. ഇതിന്റെ വാലിഡിറ്റി രണ്ട് ദിവസം മാത്രമായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us