/sathyam/media/media_files/VGL8Vt0CECQveaJ8sSW7.jpeg)
ഒര്‍ജിനലിനെ വെല്ലുന്ന എഐ ചിത്രങ്ങള്‍ കണ്ടെത്താന്‍ ചില കുറുക്കുവഴികളുണ്ട്. ചിത്രങ്ങളില്‍ എന്തെങ്കിലും അസ്വാഭാവികമായ കാര്യങ്ങളുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. അസാധാരണമായ നിഴൽ, വസ്തുക്കൾ, അവയുടെ സ്ഥാനം, അസാധാരണമായ നിറങ്ങൾ, മൂക്ക്, കണ്ണ്, ചുണ്ടുകൾ, ചിരി, മുടി തുടങ്ങി മനുഷ്യ മുഖത്തെ വിവിധ ഭാഗങ്ങളിലുള്ള അസ്വാഭാവികത എന്നിവയെല്ലാം നിരീക്ഷിച്ചാല്‍ ചിത്രം യഥാര്‍ഥമോ എഐ നിര്‍മിതമോ എന്ന സൂചനയിലേക്ക് എത്താനാകും.
ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് അന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചർച്ചകളും നടത്തിയിരുന്നു.
ഐടി നിയമ ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടുത്താനും പരാതി നൽകുന്നതിനുള്ള സഹായം നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. അതിനുശേഷം ഉള്ളടക്കത്തിന്റെ സോഴ്സ് കണ്ടെത്തിയാകും നടപടികൾ തുടരുക. ഡീപ്പ് ഫേക്കുകള്‍ ഷെയർ ചെയ്തവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us