/sathyam/media/media_files/2026/02/25/ship-2026-02-25-18-28-13.jpg)
വാഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തിരെ സൈ​നി​ക​ന​ട​പ​ടി​ക്ക് യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തയ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡി​ലെ സൈ​നി​ക​ർ വ​ൻ ദു​രി​ത​ത്തി​ലെ​ന്ന് അ​ന്താ​രാ​ഷ്​ട്ര​മാ​ധ്യ​മ​ങ്ങ​ൾ.
ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തേ​ക്കാ​ൾ ക​പ്പ​ലി​ലെ അയ്യായിരത്തോ​ളം വ​രു​ന്ന സൈ​നി​ക​രെ വ​ല​യ്ക്കു​ന്ന​ത് ത​ക​രാ​റി​ലാ​യ ശൗ​ചാ​ല​യ​ങ്ങ​ളും പ്ലം​ബിം​ഗ് ത​ക​രാ​റു​ക​ളും. ക​പ്പ​ലി​ലെ സൈ​നി​ക​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട്.
ക​ഴി​ഞ്ഞ ജൂ​ൺ മു​ത​ൽ ക​ട​ലി​ലു​ള്ള യു​എ​സ്എ​സ് ഫോ​ർ​ഡി​ന്‍റെ സേ​വ​ന​കാ​ലാ​വ​ധി ര​ണ്ടാം ത​വ​ണ​യും നീ​ട്ടി​യ​തോ​ടെ​യാ​ണ് ക​പ്പ​ലി​ലെ പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​ത്.
വെ​ന​സ്വേ​ല​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ പി​ടി​കൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ക​പ്പ​ലി​നെ, ഇ​റാ​നെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ​ക്കാ​യി പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.
സാ​ധാ​ര​ണ ആ​റു​മാ​സം നീ​ളു​ന്ന ക​പ്പ​ലി​ലെ സൈ​നി​ക​രു​ടെ സേ​വ​നം എ​ട്ടു​മാ​സം പി​ന്നി​ട്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.
ഇ​പ്പോ​ൾ പ​തി​നൊ​ന്നു​മാ​സം വ​രെ നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ, അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലി​ലെ സൈ​നി​ക​രു​ടെ റി​ക്കാ​ർ​ഡ് സേ​വ​ന​കാ​ല​യ​ള​വാ​കു​മെ​ന്നും വി​ര​മി​ച്ച റി​യ​ർ അ​ഡ്മി​റ​ൽ മാ​ർ​ക്ക് മോ​ണ്ട്ഗോ​മ​റി പ​റ​ഞ്ഞു.
ടോയ്‌ലറ്റ് കുഴപ്പത്തിൽ
യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡ് എ​ന്ന പ​ടു​കൂ​റ്റ​ൻ യു​ദ്ധ​ക്ക​പ്പ​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​രു​ത്തു​റ്റ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​ണ്.
13 ബി​ല്യ​ൺ ഡോ​ള​ർ ചി​ല​വി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക ക​പ്പ​ലി​ലെ വാ​ക്വം അ​ധി​ഷ്ഠി​ത ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​താ​ണ് സൈ​നി​ക​രെ വ​ല​യ്ക്കു​ന്ന​ത്.
പ്ലം​ബിം​ഗ് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ കാ​ര​ണം 650-ലേ​റെ ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്.
ഒ​രു ഭാ​ഗ​ത്തെ ശു​ചി​മു​റി​ക്കു സം​ഭ​വി​ക്കു​ന്ന ത​ക​രാ​ർ ആ ​ഭാ​ഗ​ത്തെ മു​ഴു​വ​ൻ ശു​ചി​മു​റി​ക​ളെ​യും ബാ​ധി​ക്കു​ന്നു.
പ്ലം​ബിം​ഗ് സം​വി​ധാ​ന​ത്തി​ൽ മ​റ്റു വ​സ്തു​ക്ക​ൾ കു​ടു​ങ്ങു​ന്ന​തും ശു​ചി​മു​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ വേ​ർ​പെ​ട്ടു​പോ​കുന്ന​തു​മാ​ണു പ്ര​ധാ​ന പ്ര​തി​സ​ന്ധി.
അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി സൈ​നി​ക​ർ​ക്കു കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​തും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.
ദീ​ർ​ഘ​കാ​ലം വീ​ട്ടി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​ന്ന​തും ക​പ്പ​ലി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സൈ​നി​ക​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.
ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​തും യു​വ​സൈ​നി​ക​രെ നി​രാ​ശ​രാ​ക്കു​ന്നു.
ദൗ​ത്യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ നാ​വി​ക​സേ​ന​യി​ൽ​നി​ന്നു വി​ര​മി​ക്കാ​നാ​ണ് പ​ല​രും ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ക​പ്പ​ലി​ലെ ചി​ല സൈ​നി​ക​ർ വെ​ളി​പ്പെ​ടു​ത്തി.
നി​ല​വി​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടോ​ളം യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഏ​തു നി​മി​ഷ​വും ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ പൂ​ർ​ണ സ​ജ്ജ​വു​മാ​ണ് അ​മേ​രി​ക്ക​ൻ സേ​ന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us