New Update
/sathyam/media/media_files/2025/09/07/62604-2025-09-07-20-18-16.webp)
ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് ഉപരിസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദം ശക്തമായതിനെ തുടർന്നാണ് രാജി.
Advertisment
ഭരണകക്ഷിയിലെ അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് രാജി.
ദീർഘകാലമായി ജപ്പാനിൽ അധികാരത്തിലുള്ള പാർട്ടിയാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി.
ഇഷിബക്ക് പാർലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനാണ് രാജിയെന്ന് ഇഷിബയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.