New Update
/sathyam/media/media_files/2025/05/14/opHAloAxfkiXSjXsTuQm.jpg)
ടോക്യോ: പുതുവത്സരാഘോഷത്തിനിടെ ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാന്റെ കിഴക്കൻ നോഡ മേഖലയിലാണ് റിക്ടർ സ്‌കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 19.3 കി.മി ആഴത്തിലാണ് ഭൂചലന പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
Advertisment
നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. സുനാമി ഉണ്ടാകാൻ സാധ്യതയില്ലെന്നും, എന്നാൽ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ജപ്പാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡിസംബർ എട്ടിന് ജപ്പാനിലെ സെർജിയോണിൽ 7.5 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റിരുന്നു. 90,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചത്. നവംബർ 30 ന് 5.6 തീവ്രതയുള്ള ഭൂചലനവും ജപ്പാനിൽ അനുഭവപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us