ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനലയിലേക്ക്. വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ ചര്‍ച്ചയാകുമെന്ന് സൂചന

നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

New Update
photos(37)

ടോക്കിയോ: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. 

Advertisment

പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോൺ ഫാക്ടറിയും മോദി സന്ദർശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാൻജിനിൽ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം നാലിനാകും മോദി എത്തുന്നത്.

നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. 

വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ പരസ്പര വിശ്വാസം വളർത്താനുള്ള പല തീരുമാനങ്ങളും ചർച്ചയിൽ പ്രതീക്ഷിക്കാം. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരായ അമേരിക്കൻ സമ്മർദ്ദം കൂടിക്കാഴ്ചയിൽ ചർച്ചയാകും.

Advertisment