Advertisment

ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് ജനിച്ചു, നിരവധി മഹാമാരികളെയും അതിജീവിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത 116-ാം വയസ്സില്‍ അന്തരിച്ചു

ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ ആഷിയ നഗരത്തില്‍ പ്രായമായവരെ പരിചരിക്കുന്ന ഒരു കെയര്‍ ഹോമിലാണ് ടോമിക്കോ താമസിച്ചിരുന്നത്

New Update
tomiko-itooka

ഡല്‍ഹി: ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു. 116 വയസ്സായിരുന്നു. ജപ്പാനില്‍ താമസിക്കുന്ന ടോമിക്കോയുടെ പേര് ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisment

ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നതിന് 6 വര്‍ഷം മുമ്പ് 1908 മെയ് 23 ന് ജനിച്ചു. കഴിഞ്ഞ വര്‍ഷം 117 കാരിയായ മരിയ ബ്രാന്യാസിന്റെ മരണശേഷമാണ് ടോമിക്കോയുടെ പേര് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി രേഖപ്പെടുത്തിയത്


ടോമിക്കോ ഇറ്റൂക്ക ഡിസംബര്‍ 29 ന് ജപ്പാനിലെ ആഷിയയിലുള്ള ഒരു കെയര്‍ ഹോമില്‍ വച്ചാണ് അന്തരിച്ചത്. നാല് മക്കളും അഞ്ച് പേരക്കുട്ടികളുമാണ് ഇറ്റൂക്കള്ളത്.

അഷിയയ്ക്ക് സമീപമുള്ള വാണിജ്യനഗരമായ ഒസാക്കയില്‍ 1908 മെയ് 23നാണ് ടോമിക്കോ ഇറ്റൂക്കയുടെ ജനനം. വാഴപ്പഴവും ജാപ്പനീസ് തൈര് പാനീയമായ കാല്‍പിസുമായിരുന്നു ഇറ്റൂക്കയുടെ ഇഷ്ട ഭക്ഷണം. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ വോളിബോള്‍ കളിക്കാരിയായിരുന്ന ഇറ്റൂക്ക പര്‍വ്വതാരോഹണം പോലുള്ള സാഹസിക പ്രവര്‍ത്തനങ്ങളും ഇഷ്ടപ്പെട്ടിരുന്നു.

ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ ആഷിയ നഗരത്തില്‍ പ്രായമായവരെ പരിചരിക്കുന്ന ഒരു കെയര്‍ ഹോമിലാണ് ടോമിക്കോ താമസിച്ചിരുന്നത്. ഈ കെയര്‍ ഹോമിലെ ഉദ്യോഗസ്ഥനായ യോഷിത്സുഗു നഗതയാണ് ടോമിക്കോയുടെ മരണം സ്ഥിരീകരിച്ചത്. 

tomiko-itooka


ടോമിക്കോ ഇറ്റ്സുകയുടെ മരണശേഷം ആഷിയ സിറ്റി മേയര്‍ റയോസുകെ തകാഷിമ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. തന്റെ നീണ്ട ജീവിതത്തിലൂടെ ഇറ്റൂക്ക ഞങ്ങള്‍ക്ക് ധൈര്യവും പ്രതീക്ഷയും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു


ഇറ്റൂക്കയ്ക്ക് രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. ലോകമഹായുദ്ധകാലത്തും മഹാമാരികളുടെ കാലത്തും ജീവിക്കാന്‍ ഇറ്റൂക്കക്ക് കഴിഞ്ഞു.

ജപ്പാനിലെ പര്‍വ്വതമായ മൗണ്ട് ഒന്റേക്ക് ഇറ്റൂക്ക രണ്ടുതവണ കയറിയിട്ടുണ്ടെന്ന് യോഷിത്സുഗു നാഗാത എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇറ്റൂക്കയെന്ന് അറിയച്ചപ്പോള്‍ ഭവ്യതയോടെ നന്ദി എന്ന് മാത്രമാണ് ഇറ്റൂക്ക മറുപടി നല്‍കിയത്


2024ല്‍ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇറ്റൂക്കക്ക് മേയറില്‍ നിന്നും പൂക്കളും ജന്മദിന കാര്‍ഡുകളും കേക്കുമെല്ലാം ലഭിച്ചിരുന്നു.

Advertisment