/sathyam/media/media_files/2025/01/31/bg5jLFAZ4k1Posjv8c8y.jpg)
ടൊറന്റോ: പീല്‍ മേഖലയില്‍ 60,000 ഡോളര്‍ വിലമതിക്കുന്ന വെണ്ണയും നെയ്യും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ കേസെടുത്തു.
പലചരക്ക് കടകളില്‍ നിന്നുള്ള ഭക്ഷ്യസാധനങ്ങളുടെ മോഷണം ഡിസംബറില്‍ ഗണ്യമായ വര്‍ദ്ധിച്ചതായി പീല്‍ റീജിയണല്‍ പോലീസ് പറഞ്ഞു.
2023 നെ അപേക്ഷിച്ച് 2024 ല്‍ വെണ്ണ മോഷണത്തില്‍ 135 ശതമാനം വര്‍ദ്ധനവുണ്ടായതായും സമാനമായ 180 സംഭവങ്ങള്‍ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. ആ വര്‍ദ്ധനവ് കണക്കിലെടുത്ത് മോഷണസംഭവങ്ങളെ നേരിടുന്നതിനായി സേന 'പ്രോജക്ട് ഫ്ലാഹെര്‍ട്ടി' ആരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.
മോഷണമുതല്‍ കൈവശം വച്ചതിന് 22 കാരനായ വിശ്വജീത് സിംഗ്, 23 കാരനായ സുക്മന്ദര്‍ സിംഗ്, 28 കാരനായ ദല്‍വാള്‍ സിദ്ദു എന്നീ മൂന്ന് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയതായി പി. ആര്‍. പി ബുധനാഴ്ച പ്രഖ്യാപിച്ചു.
മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 5,000 ഡോളറില്‍ താഴെയുള്ള മോഷണത്തിന് കേസെടുക്കുകയും ചെയ്തു. 22കാരനായ നവദീപ് ചൗധരി, 38കാരനായ കമല്‍ദീപ് സിംഗ്, 25കാരനായ ഹര്‍കരത് സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മോഷ്ടിച്ച ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് നടത്തുന്ന ബിസിനസുകളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.