തോഷഖാന കേസിൽ 17 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

ജയിലിലെ എല്ലാ തടവുകാര്‍ക്കും ടെലിവിഷന്‍ കാണാന്‍ കഴിയുമെന്നും എന്നാല്‍ തനിക്കും ഭാര്യക്കും ടിവി കാണാന്‍ കഴിയില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

New Update
Untitled

ഇസ്ലാമാബാദ്: തോഷഖാന 2 അഴിമതി കേസില്‍ തനിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന്റെ പിറ്റേന്ന്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അഭിഭാഷകരുമായുള്ള സംഭാഷണത്തില്‍, 73 കാരനായ ഇമ്രാന്‍, വിധിക്കെതിരെ പ്രതിഷേധിച്ച് തന്റെ അനുയായികള്‍ തനിക്കുവേണ്ടി നിലകൊള്ളണമെന്ന് പറഞ്ഞു.

Advertisment

ഇമ്രാന്‍ ഖാന് ജയിലില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതിനാല്‍ ആരാണ് എക്‌സില്‍ പ്രസ്താവന പോസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.


'തെരുവു സമരത്തിന് തയ്യാറെടുക്കാന്‍ ഞാന്‍ (ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി) സൊഹൈല്‍ അഫ്രീദിക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്. മുഴുവന്‍ രാഷ്ട്രവും അവരുടെ അവകാശങ്ങള്‍ക്കായി എഴുന്നേറ്റുനില്‍ക്കേണ്ടിവരും,' അദ്ദേഹം പറഞ്ഞു, 'സമരം ആരാധനയാണ്, പാകിസ്ഥാന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം സ്വീകരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്!'


വിധിക്കെതിരെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു, അതേസമയം തന്നെയും ഭാര്യയെയും മാനസികമായി പീഡിപ്പിച്ചതിന് പാകിസ്ഥാന്‍ സൈന്യത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

ജയിലിലെ എല്ലാ തടവുകാര്‍ക്കും ടെലിവിഷന്‍ കാണാന്‍ കഴിയുമെന്നും എന്നാല്‍ തനിക്കും ഭാര്യക്കും ടിവി കാണാന്‍ കഴിയില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.


'കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അടിസ്ഥാനരഹിതമായ തീരുമാനങ്ങളെയും ശിക്ഷകളെയും പോലെ, തോഷഖാന-II തീരുമാനവും എനിക്ക് പുതുമയുള്ളതല്ല. യാതൊരു തെളിവുമില്ലാതെയും നിയമപരമായ ആവശ്യകതകള്‍ പാലിക്കാതെയുമാണ് ജഡ്ജി തിടുക്കത്തില്‍ ഈ തീരുമാനം എടുത്തത്,' ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 


'നിയമത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനും ഭരണഘടന പുനഃസ്ഥാപിക്കുന്നതിനുമുള്ള പോരാട്ടത്തിന്, ജസ്റ്റിസ് ലോയേഴ്സ് ഫോറവും അഭിഭാഷക മുന്നണിയും മുന്നിലേക്ക് വരേണ്ടത് അത്യാവശ്യമാണ്. നീതിന്യായ വ്യവസ്ഥയ്ക്ക് മാത്രമേ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയൂ. അതില്ലാതെ സാമ്പത്തിക പുരോഗതിയോ ധാര്‍മ്മിക വികസനമോ സാധ്യമല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Advertisment