തായ്ലൻഡിൽ ഓടുന്ന ട്രെയിനിന് മുകളിൽ ക്രെയിൻ വീണുണ്ടായ അപകടം, മരണസംഖ്യ 29 ആയി. രക്ഷാപ്രവർത്തനം തുടരുന്നു

New Update
thailand-train-accident

ബാങ്കോ​ക്ക്: താ​യ്‍​ലാ​ൻ​ഡി​ൽ ട്രെ​യി​നി​ന് മു​ക​ളി​ൽ ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരണം 29 ആയി. 64 പേർ പരിക്കേറ്റു ചികിത്സയിൽ തുടരുന്നു.

Advertisment

അതിവേഗപാത നിർമാണത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള സിഖിയോ ജില്ലയിൽ ആയിരുന്നു സംഭവം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്.

അതിവേഗ നിർമാണപാതയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ക്രെയിൻ ആണ് ആ വഴി പോകുകയായിരുന്ന ട്രെയിനിൽ വീണത്. തുടർന്ന് ട്രെയിൻ പാളം തെറ്റുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തു. തീ അണച്ചതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ നിരവധി യാത്രക്കാർ വണ്ടികളിൽ കുടുങ്ങിപ്പോയതായി തായ്‌ലൻഡ് സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി ഒരു പോസ്റ്റിൽ പറഞ്ഞു. അപകടസ്ഥലത്തു നിന്നുള്ള വീഡിയോകളിൽ വൈറലാണ്.

Advertisment