/sathyam/media/media_files/2025/08/13/untitledacc-2025-08-13-08-53-14.jpg)
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസ് നഗരത്തിന് സമീപം ട്രെയിന്‍ അപകടം. യൂണിയന്‍ പസഫിക് ട്രെയിനിന്റെ 35 കോച്ചുകള്‍ പാളം തെറ്റി.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ടെക്‌സസിലെ ഒരു ചെറിയ പട്ടണത്തിന് സമീപം യൂണിയന്‍ പസഫിക് ട്രെയിനിന്റെ 35 കോച്ചുകള്‍ പാളം തെറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യൂണിയന്‍ പസഫിക് വക്താവ് റോബിന്‍ ടൈസ്വര്‍ പറഞ്ഞു. ഫോര്‍ട്ട് വര്‍ത്തില്‍ നിന്ന് ഏകദേശം 100 മൈല്‍ തെക്ക് പടിഞ്ഞാറ് മാറി ഗോര്‍ഡന്‍ നഗരത്തിന് കിഴക്ക് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായതെന്ന് ടൈസ്വര്‍ പറഞ്ഞു.
അപകടത്തെ ഗൗരവമായി കാണുന്നുണ്ടെന്ന് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു, എന്നാല്‍ പാളം തെറ്റിയ ട്രെയിന്‍ കോച്ചുകളില്‍ എന്തായിരുന്നുവെന്ന് അറിയില്ല.
പാലോ പിന്റോ കൗണ്ടി എമര്‍ജന്‍സി സര്‍വീസസിന്റെ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ് അനുസരിച്ച്, ട്രെയിന്‍ ബോഗികളില്‍ നിന്ന് ഒരു വസ്തുവും ചോര്‍ന്നിട്ടില്ല. അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
'ഞങ്ങളുടെ ജീവനക്കാര്‍ സ്ഥലത്തുണ്ട്, നാശനഷ്ടങ്ങളും അപകടങ്ങളും കുറയ്ക്കാന്‍ ശ്രമിക്കുന്നു. അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു. തീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേന വകുപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് അടിയന്തര സേവനം പ്രസ്താവനയില്‍ പറഞ്ഞു.