പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​ര​ർ ട്രെ​യി​ൻ ത​ട്ടി​യെ​ടു​ത്ത് 450 യാ​ത്ര​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ ആറ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സൈ​നി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചാ​ൽ‌ ബ​ന്ദി​ക​ളെ വ​ധി​ക്കു​മെ​ന്ന് മുന്നറിയിപ്പ് നൽകി ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി

New Update
x

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​ര​ർ ട്രെ​യി​ൻ ത​ട്ടി​യെ​ടു​ത്ത് 450 യാ​ത്ര​ക്കാ​രെ ബ​ന്ദി​ക​ളാ​ക്കി. ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റിപ്പോർട്ട്.

Advertisment

പാ​ക്കി​സ്ഥാ​നി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ ക്വ​റ്റ​യി​ൽ​നി​ന്ന് ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ലെ പെ​ഷ​വാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജാ​ഫ​ർ എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം.

സൈ​ന്യം സൈ​നി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചാ​ൽ‌ ബ​ന്ദി​ക​ളെ വ​ധി​ക്കു​മെ​ന്ന് ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി വ​ക്താ​വ് ജി​യാ​ൻ​ഡ് ബ​ലൂ​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.