/sathyam/media/media_files/2024/10/27/gEHriHx378o6PQYBtODV.jpg)
വിയറ്റ്നാം: ട്രാമി ചുഴലിക്കാറ്റ് കരതൊട്ടതോടെ ഭയന്നു വിറച്ച് വിയറ്റ്നാം. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ രാജ്യത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. പലയിടങ്ങളും വെള്ളത്തിലാണ്. മഴയും കാറ്റും തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷകരുടേയും സർക്കാറിന്റെയും മുന്നറിയിപ്പുണ്ട് .
കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് 60 സെൻ്റീമീറ്റർ (23.62 ഇഞ്ച്) വരെ മഴ പെയ്യുമെന്നാണ് പ്രവചനം.
ക്വാങ് ബിൻ മുതൽ ക്വാങ് നാം വരെയുള്ള പ്രവിശ്യകളിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ട്രാമി കരതൊട്ടതോടെ രാജ്യത്തെ പല വിമാനത്താവളങ്ങളും താത്കാലികമായി അടച്ചിരിക്കുകയാണ്. ശക്തമായ കാറ്റിൽ പല യിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
കഴിഞ്ഞ മാസം ആഞ്ഞുവീശിയ യാഗി കൊടുങ്കാറ്റ് രാജ്യത്ത് വലിയ നാശനഷ്ടങ്ങൾ ആയിരുന്നു വരുത്തിയത്. മുന്നൂറിലധികം പേരാണ് മരണപ്പെട്ടത്. മൂന്ന് ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് രാജ്യത്താകെ റിപ്പോർട് ചെയ്തത്.