ഖത്തറിനെ കൈകാര്യം ചെയ്യുന്നതില്‍ വളരെ ശ്രദ്ധയോടെ ചിന്തിക്കണം. ഖത്തറിനെ യുഎസിന്റെ വലിയ സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ച് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ട്രംപ്

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയെ ഒരു അതിശയകരമായ വ്യക്തി ആയി താന്‍ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

New Update
trump

ന്യൂയോര്‍ക്ക്:  ഖത്തറിനെ കൈകാര്യം ചെയ്യുന്നതില്‍ വളരെ ശ്രദ്ധയോടെ ചിന്തിക്കണമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്. ഖത്തറിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വലിയ സഖ്യകക്ഷി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.


Advertisment

കഴിഞ്ഞയാഴ്ച ഖത്തറില്‍ നടന്ന ഹമാസ് നേതാക്കള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'എന്റെ സന്ദേശം അവര്‍ വളരെ നന്നായി ശ്രദ്ധിക്കണം എന്നതാണ്. അവര്‍ ഹമാസിനെതിരെ എന്തെങ്കിലും ചെയ്യണം, എന്നാല്‍ ഖത്തര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മികച്ച സഖ്യകക്ഷിയാണെന്നാണ് ട്രംപ് പറഞ്ഞത്.


ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയെ ഒരു അതിശയകരമായ വ്യക്തി ആയി താന്‍ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

Advertisment