'ഏറ്റവും അപകടകരമായ പത്രം...', ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങി ട്രംപ്

ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.321 ലക്ഷം കോടി രൂപ) മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് നീക്കം.

New Update
Untitled

വാഷിംഗ്ടണ്‍: അമേരിക്കന്‍ വാര്‍ത്താ ചാനലായ ദി ന്യൂയോര്‍ക്ക് ടൈംസിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Advertisment

ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.321 ലക്ഷം കോടി രൂപ) മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് നീക്കം.


ട്രംപ് ഈ വിവരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് ന്യൂസ് ഏജന്‍സി റാഡിക്കല്‍ ലെഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെര്‍ച്വല്‍ മുഖപത്രമാണെന്നും പതിറ്റാണ്ടുകളായി ട്രംപിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്നും ട്രംപ് പറയുന്നു.


'ഇന്ന് ഞാന്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അമേരിക്കയിലെ ഏറ്റവും മോശം പത്രങ്ങളില്‍ ഒന്നാണിത്, ഇപ്പോള്‍ റാഡിക്കല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വെര്‍ച്വല്‍ മുഖപത്രമായി മാറിയിരിക്കുന്നു.'ട്രംപ് കുറിച്ചു.

Advertisment