/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വ്യോമാക്രമണത്തെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് തള്ളിക്കളഞ്ഞു. നെതന്യാഹു തനിക്ക് വ്യക്തിപരമായി മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.
നെതന്യാഹു വൈറ്റ് ഹൗസിന് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നു എന്ന ആക്‌സിയോസ് റിപ്പോര്‍ട്ടിനെ ട്രംപിന്റെ ഈ പ്രസ്താവന ഖണ്ഡിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മിസൈലുകള്‍ ആകാശത്തായിരിക്കുമ്പോള്‍ മാത്രമാണ് യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചതെന്നും, അതിനാല്‍ പ്രതികരിക്കാന്‍ സമയം ലഭിച്ചില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.