New Update
/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ആദ്യം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഇടപെട്ടുവെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Advertisment
ബക്കിംഗ്ഹാംഷെയറിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഗ്രാമീണ വസതിയായ ചെക്കേഴ്‌സില്‍ വെച്ച് കീര്‍ സ്റ്റാര്‍മറുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്നെ നിരാശപ്പെടുത്തിയെന്നും എന്നാല്‍ വ്യാപാരത്തിലൂടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
പിന്നീട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 'വളരെ അടുത്ത' ബന്ധമുണ്ടായിട്ടും റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യക്ക് നികുതി ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.