/sathyam/media/media_files/2025/09/21/trump-2025-09-21-09-38-19.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാനെതിരെ തുറന്ന വെല്ലുവിളിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
മാത്രമല്ല, അഫ്ഗാനിസ്ഥാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബഗ്രാം വ്യോമതാവളം അഫ്ഗാനിസ്ഥാന്‍ അതിന്റെ നിര്‍മ്മാതാക്കളായ അമേരിക്കയ്ക്ക് തിരികെ നല്‍കിയില്ലെങ്കില്‍, മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ എഴുതി!
"ഞങ്ങൾ അഫ്ഗാനിസ്ഥാനുമായി സംസാരിക്കുകയാണ്, ആ വ്യോമതാവളം തിരികെ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ അത് ഉടൻ തിരികെ കൊണ്ടുവരും. അഫ്ഗാനിസ്ഥാൻ അങ്ങനെ ചെയ്തില്ലെങ്കിൽ, ഞാൻ എന്തുചെയ്യുമെന്ന് നിങ്ങൾക്ക് മനസ്സിലാകും," അദ്ദേഹം തന്റെ പ്രസ്താവനയിൽ പറഞ്ഞു.