/sathyam/media/media_files/2025/10/08/trump-2025-10-08-12-54-16.jpg)
ഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സമാധാനം കൊണ്ടുവന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ച കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, അദ്ദേഹത്തെ 'പരിവര്‍ത്തനാത്മക പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ചു.
വൈറ്റ് ഹൗസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍, ആഗോള കാര്യങ്ങളിലും സാമ്പത്തിക സ്ഥിരതയിലും ട്രംപിന്റെ സ്വാധീനത്തിന് കാര്‍ണി അംഗീകാരം നല്‍കി.
'സാമ്പത്തിക മേഖലയിലെ പരിവര്‍ത്തനം, പ്രതിരോധ ചെലവുകളില്‍ നാറ്റോ പങ്കാളികളുടെ അഭൂതപൂര്‍വമായ പ്രതിബദ്ധത, ഇന്ത്യ, പാകിസ്ഥാന്‍ മുതല്‍ അസര്‍ബൈജാന്‍, അര്‍മേനിയ വരെയുള്ള സമാധാനം, ഭീകരശക്തിയായി ഇറാനെ പ്രവര്‍ത്തനരഹിതമാക്കല്‍ ഇതെല്ലാം പരിവര്‍ത്തനാത്മകമായ ഒരു പ്രസിഡന്റാണ് നിങ്ങള്‍ എന്ന് തെളിയിച്ചതായി കാര്‍ണി പറഞ്ഞു.
മാര്‍ച്ചില്‍ അധികാരമേറ്റ കാര്‍ണി, മെയ് മാസത്തില്‍ വാഷിംഗ്ടണിലേക്കുള്ള മുന്‍ സന്ദര്‍ശന വേളയില്‍ ട്രംപിനെ കണ്ടിരുന്നു.