കരീബിയനിൽ 'മയക്കുമരുന്ന്' വഹിച്ചുകൊണ്ടിരുന്ന അന്തർവാഹിനി യുഎസ് തകർത്തു; '25,000 അമേരിക്കക്കാർ മരിച്ചേനെ' എന്ന് ട്രംപ്

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേരെയും 'തടങ്കലിനും വിചാരണയ്ക്കുമായി' അവരുടെ ജന്മനാടുകളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുമെന്ന് ട്രംപ് പറഞ്ഞു

New Update
Untitled

വാഷിംഗ്ടണ്‍: കരീബിയന്‍ കടലില്‍ 'മയക്കുമരുന്ന് കടത്തുന്നതായി' സംശയിക്കുന്ന ഒരു അന്തര്‍വാഹിനി അമേരിക്ക തകര്‍ത്തതായി വൈറ്റ് ഹൗസ് അറിയിച്ചു. 'പ്രസിദ്ധമായ മയക്കുമരുന്ന് കടത്ത് ട്രാന്‍സിറ്റ് റൂട്ട്' വഴി യുഎസിലേക്ക് പോകുകയായിരുന്ന അന്തര്‍വാഹിനിയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 

Advertisment

വ്യാഴാഴ്ചയാണ് രണ്ട് പേരുടെ മരണത്തിന് കാരണമായ ഈ ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കരീബിയന്‍ കടലിലെ കപ്പലുകളില്‍ യുഎസ് നടത്തുന്ന ആറാമത്തെ ആക്രമണമാണിത്. ട്രംപ് ഭരണകൂടത്തിന്റെ കണക്കനുസരിച്ച്, മുമ്പത്തെ അഞ്ച് ആക്രമണങ്ങളിലായി 27 പേര്‍ കൊല്ലപ്പെട്ടു. 


ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, ട്രംപ് ഈ ഓപ്പറേഷനെ പ്രശംസിക്കുകയും അന്തര്‍വാഹിനി യുഎസ് തീരത്ത് എത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ 25,000 അമേരിക്കക്കാര്‍ മരിക്കുമായിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു.

എന്നാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേരെയും 'തടങ്കലിനും വിചാരണയ്ക്കുമായി' അവരുടെ ജന്മനാടുകളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുമെന്ന് ട്രംപ് പറഞ്ഞു.


'ഈ അന്തര്‍വാഹിനി കരയിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ അനുവദിച്ചാല്‍ കുറഞ്ഞത് 25,000 അമേരിക്കക്കാരെങ്കിലും മരിക്കും,' 'വളരെ വലിയ' മയക്കുമരുന്ന് വാഹക അന്തര്‍വാഹിനി നശിപ്പിക്കാന്‍ കഴിഞ്ഞത് തനിക്ക് 'മഹത്തായ ബഹുമതി'യാണെന്ന് കൂട്ടിച്ചേര്‍ത്തു.


'ഈ ആക്രമണത്തില്‍ ഒരു യുഎസ് സേനയ്ക്കും പരിക്കേറ്റിട്ടില്ല. എന്റെ കീഴില്‍, കരയിലൂടെയോ കടല്‍ വഴിയോ നിയമവിരുദ്ധ മയക്കുമരുന്ന് കടത്തുന്ന മയക്കുമരുന്ന് തീവ്രവാദികളെ അമേരിക്ക അനുവദിക്കില്ല. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി!'ട്രംപ് പറഞ്ഞു.

Advertisment