"ഞാൻ എല്ലാ മാസവും ഒരു യുദ്ധം നിർത്താറുണ്ട്, ഇനി അവരുടെ ഊഴം"; അവകാശവാദവുമായി ട്രംപ്

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട ഒരു സംഘര്‍ഷം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . 

New Update
trump

ന്യൂയോര്‍ക്ക്:  സൈന്യങ്ങള്‍ തമ്മിലുള്ള വിപുലീകൃത വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ച് തായ്ലന്‍ഡിലെയും കംബോഡിയയിലെയും നേതാക്കള്‍.  

Advertisment

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ പങ്കെടുത്തു. തന്റെ ഭരണകൂടം ശരാശരി പ്രതിമാസം ഒന്ന് എന്ന കണക്കില്‍ വെറും എട്ട് മാസത്തിനുള്ളില്‍ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളില്‍ ഒന്നാണിതെന്ന് ട്രംപ് പറഞ്ഞു.


പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട ഒരു സംഘര്‍ഷം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . 

ഇത് വളരെ വേഗത്തില്‍ പരിഹരിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'എനിക്ക് ഇരുവരെയും അറിയാം. ഫീല്‍ഡ് മാര്‍ഷലും പാകിസ്ഥാന്‍ പ്രധാനമന്ത്രിയും വളരെ നല്ല ആളുകളാണ്. ഇത് വളരെ വേഗം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു.

Advertisment