New Update
/sathyam/media/media_files/2025/12/06/untitled-2025-12-06-14-14-56.jpg)
ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രഥമ 'ഫിഫ സമാധാന പുരസ്‌കാരം' സമ്മാനിച്ചു.
Advertisment
വാഷിംഗ്ടണ്‍ ഡി.സി.യിലെ കെന്നഡി സെന്ററില്‍ നടന്ന പുരസ്‌കാര ദാനം, 'സമാധാനത്തിനായി അസാധാരണമായ പ്രവര്‍ത്തനങ്ങള്‍' നടത്തുകയും ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതിനായി ഫിഫ ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ ബഹുമതിയാണ്.
ആഗോളതലത്തില്‍ സംപ്രേക്ഷണം ചെയ്ത ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളെയും, നയതന്ത്രത്തെക്കുറിച്ച് സംസാരിക്കുന്ന ട്രംപിന്റെ ക്ലിപ്പുകളും ഉള്‍പ്പെടുത്തിയ ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us