ട്രംപിന്റെ വെടിനിർത്തൽ അവകാശവാദം തള്ളി തായ്‌ലൻഡും കംബോഡിയയും. അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു. വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്ത് 7 ലക്ഷത്തോളം ജനങ്ങൾ

New Update
combo tai

ബാ​​​ങ്കോ​​​ക്ക്: ​​​അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അ​​​വ​​​കാ​​​ശ​​​വാ​​​ദം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ് താ​​​യ്‌​​​ല​​​ൻ​​​ഡും കം​​​ബോ​​​ഡി​​​യ​​​യും ഇ​​​ന്ന​​​ലെ​​​യും ഏ​​​റ്റു​​​മു​​​ട്ട​​​ൽ തു​​​ട​​​ർ​​​ന്നു.

Advertisment

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു​​​വെ​​​ന്നും ഇ​​​രു​​​വ​​​രും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​മ്മ​​​തി​​​ച്ചു​​​വെ​​​ന്നും ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ താ​​​യ്, കം​​​ബോ​​​ഡി​​​യ സേ​​​ന​​​ക​​​ൾ പ​​​ര​​​സ്പ​​​രം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. താ​​​യ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഹോ​​​ട്ട​​​ലി​​​ലും പാ​​​ല​​​ത്തി​​​ലും ബോം​​​ബി​​​ട്ട​​​താ​​​യി കം​​​ബോ​​​ഡി​​​യ അ​​​റി​​​യി​​​ച്ചു. കം​​​ബോ​​​ഡി​​​യ​​​യു​​​ടെ റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​ട്ടേ​​​റെ സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി താ​​​യ്‌​​​ല​​​ൻ​​​ഡും അ​​​റി​​​യി​​​ച്ചു.

Cambodia Shuts Thailand Border Crossings Over Deadly Fighting

തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 21 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഏ​​​ഴു ല​​​ക്ഷം പേ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്തു.

താ​​​യ്‌​​​ല​​​ൻ​​​ഡും കം​​​ബോ​​​ഡി​​​യ​​​യും ത​​​മ്മി​​​ൽ ജൂ​​​ലൈ​​​യി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഇ​​​ട​​​പെ​​​ട്ട് നി​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​റ​​​ക്കു​​​മ​​​തിച്ചുങ്കം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി​​​ക്കു മു​​​ന്നി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും വെ​​​ടി​​​നി​​​ർ​​​ത്താ​​​ൻ സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ത്ത​​​വ​​​ണ​​​ത്തെ യു​​​ദ്ധ​​​വും ഒ​​​ന്നു ഫോ​​​ൺ​​​ വി​​​ളി​​​ച്ചാ​​​ൽ തീ​​​രാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​തും വെ​​​ടി​​​ നി​​​ർ​​​ത്തി എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​തും.

Advertisment