ബ്രൗണ്‍ യൂണിവേഴ്സിറ്റി വെടിവെപ്പ് പ്രതിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ട്രംപിനെതിരെ വിമര്‍ശനം, 'വിവരമില്ലാത്തവന്‍' എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

'ട്രംപിന് വിവരമില്ല. ഇത് അപകടകരമാണ്,' ഒരു ഉപയോക്താവ് എഴുതി, മറ്റൊരാള്‍ അദ്ദേഹം വളരെ മണ്ടനാണെന്ന് തുറന്നടിച്ചു. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ന്യൂയോര്‍ക്ക്: ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവയ്പ്പിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പ്രധാനമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിലേക്ക് തിരിഞ്ഞു. ഒരു പ്രതിയെ പിടികൂടിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ അപ്ഡേറ്റുകള്‍ പോസ്റ്റ് ചെയ്തതിന് ശേഷം പ്രസിഡന്റ് ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുകയാണെന്ന് ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ ആരോപിച്ചു.

Advertisment

'ട്രംപിന് വിവരമില്ല. ഇത് അപകടകരമാണ്,' ഒരു ഉപയോക്താവ് എഴുതി, മറ്റൊരാള്‍ അദ്ദേഹം വളരെ മണ്ടനാണെന്ന് തുറന്നടിച്ചു. 


ഡിസംബര്‍ 13 ശനിയാഴ്ച ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ പ്രൊവിഡന്‍സ് കാമ്പസില്‍ വെടിവയ്പ്പിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, പ്രതി ഇതിനകം കസ്റ്റഡിയിലാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ ചാനലില്‍ അവകാശപ്പെട്ടിരുന്നു.


''റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവയ്പ്പിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എഫ്ബിഐ സ്ഥലത്തുണ്ട്. പ്രതി കസ്റ്റഡിയിലാണ്,'' അദ്ദേഹം എഴുതി.

ഈ സന്ദേശത്തിന് തൊട്ടുപിന്നാലെ മറ്റൊരു പോസ്റ്റ് കൂടി വന്നു. 'ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പോലീസ് അവരുടെ മുന്‍ പ്രസ്താവന തിരുത്തി. പ്രതി കസ്റ്റഡിയിലില്ലെന്ന് ട്രംപ്  എഴുതി.


തുടര്‍ച്ചയായ പോസ്റ്റുകള്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പോലീസ് ഒരിക്കലും ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, പ്രാരംഭ അവകാശവാദം പ്രസിഡന്റില്‍ നിന്ന് മാത്രമാണെന്നും വിമര്‍ശകര്‍ വാദിച്ചു.


'ബ്രൗണ്‍ പൊലീസ് ഒരു പ്രസ്താവനയും തിരുത്തിയിട്ടില്ല. വെടിവെപ്പ് നടത്തിയയാള്‍ കസ്റ്റഡിയിലുണ്ടെന്ന് അവര്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

പ്രസിഡന്റ് മാത്രമാണ് അത് പറഞ്ഞത്,' ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. അധികൃതര്‍ സാഹചര്യം വ്യക്തമാക്കിയ ഉടന്‍ തന്നെ ട്രംപ് വിവരങ്ങള്‍ തിരുത്തിയെന്ന് പറഞ്ഞ് മറ്റുള്ളവര്‍ ട്രംപിനെ പ്രതിരോധിച്ചു.

Advertisment