"മയക്കുമരുന്ന് കയറ്റുമതി തടയാൻ കര ആക്രമണം "; വെനിസ്വേലയെ ലക്ഷ്യം വച്ച് ട്രംപിൻ്റെ പ്രഖ്യാപനം

അതേസമയം, ആക്രമണങ്ങള്‍ക്കെതിരെ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് മഡുറോ പറയുന്നു.

New Update
trump

ന്യൂയോര്‍ക്ക്:  ലാറ്റിനമേരിക്കയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്ക ഉടന്‍ തന്നെ കര ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ഈ നടപടികള്‍ എപ്പോള്‍ അല്ലെങ്കില്‍ എവിടെയാണ് സംഭവിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, സൈനിക നടപടി വെനിസ്വേലയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം സൂചന നല്‍കി. 


അതേസമയം, ആക്രമണങ്ങള്‍ക്കെതിരെ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് മഡുറോ പറയുന്നു.


ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, കരയിലേക്കുള്ള മയക്കുമരുന്ന് കടത്തിനെതിരെ യുഎസ് ഇപ്പോള്‍ സൈനിക നടപടി സ്വീകരിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. 

കടല്‍ വഴി യുഎസിലേക്ക് പ്രവേശിക്കുന്ന മയക്കുമരുന്ന് വിതരണത്തിന്റെ 96 ശതമാനവും നിര്‍ത്തിവച്ചതായും അടുത്ത ശ്രദ്ധ കര റൂട്ടുകളിലായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

Advertisment