/sathyam/media/media_files/2025/12/31/trump-2025-12-31-09-22-18.jpg)
ടെഹ്റാന്‍: ബാലിസ്റ്റിക് മിസൈല്‍, ആണവ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനെതിരെ ടെഹ്റാനെ താക്കീത് ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടി നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍.
യുഎസ് പ്രസിഡന്റിന്റെ പേര് പരാമര്‍ശിക്കാതെ, ഏതൊരു ആക്രമണത്തിനും ഇറാന്റെ പ്രതികരണം 'കഠിനവും' 'ഖേദകരവു'മായിരിക്കുമെന്ന് പെസെഷ്‌കിയന്‍ പറഞ്ഞു. 'ഏതെങ്കിലും അടിച്ചമര്‍ത്തല്‍ ആക്രമണത്തോടുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പ്രതികരണം കഠിനവും ഖേദകരവുമായിരിക്കും,' അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.
ഇറാനിലെ സംഭവവികാസങ്ങള്‍ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവര്‍ അവരുടെ മിസൈല്‍, ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത് സ്ഥിരീകരിച്ചാല്‍ ടെഹ്റാന്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
'ഇറാന്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നു. അങ്ങനെയാണെങ്കില്‍, നമ്മള്‍ അവരെ തകര്‍ക്കേണ്ടിവരും. നമ്മള്‍ അവരെ തകര്‍ക്കും. നമ്മള്‍ അവരെ അടിച്ചുപൊളിക്കും. പക്ഷേ അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,' ട്രംപ് പറഞ്ഞു.
ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ ശേഷി ശക്തിപ്പെടുത്താനോ ആണവ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനോ നീങ്ങുകയാണെങ്കില്‍, അമേരിക്ക ഇസ്രായേലിനെ ഉടന്‍ പിന്തുണയ്ക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us