/sathyam/media/media_files/2026/01/01/untitled-2026-01-01-10-36-02.jpg)
വാഷിംഗ്ടണ്‍: വെനിസ്വേലയിലെ എണ്ണക്കമ്പനികള്‍ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി യുഎസ്. വെനിസ്വേലയുടെ എണ്ണ മേഖലയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ട്രംപ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വെനിസ്വേലന്‍ എണ്ണ കൊണ്ടുപോകുന്നതായി ആരോപിക്കപ്പെടുന്ന നാല് കമ്പനികളെയും അവയുടെ എണ്ണ ടാങ്കറുകളെയും ലക്ഷ്യമിട്ടാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
'അമേരിക്കയെ മാരകമായ മരുന്നുകളാല്‍ നിറയ്ക്കുമ്പോള്‍, എണ്ണ കയറ്റുമതിയില്‍ നിന്ന് നിയമവിരുദ്ധമായ മഡുറോ ഭരണകൂടത്തിന് ലാഭം നേടാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
'പ്രസിഡന്റ് ട്രംപിന്റെ മഡുറോ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പ്രചാരണം ട്രഷറി വകുപ്പ് തുടര്‍ന്നും നടപ്പിലാക്കും.' ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണകൂടം ഒരു 'നാക്രോ-ടെററിസ്റ്റ്' സര്‍ക്കാരാണെന്നും അവര്‍ യുഎസിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.
വെനിസ്വേലന്‍ എണ്ണ കൊണ്ടുപോകുന്നതായി ആരോപിക്കപ്പെടുന്ന കപ്പലുകള്‍ മഡുറോയ്ക്കും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും സാമ്പത്തിക സ്രോതസ്സുകള്‍ നല്‍കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us