2026 ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻസ് വിജയിച്ചില്ലെങ്കിൽ തന്നെ ഇംപീച്ച് ചെയ്യും: ഡൊണാൾഡ് ട്രംപ്

ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഡെമോക്രാറ്റുകള്‍ തന്നെ ഇംപീച്ച് ചെയ്യാന്‍ നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

New Update
Untitled

വാഷിംഗ്ടണ്‍: 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി, സ്വന്തം കാലാവധിയെക്കുറിച്ച് ആശങ്കയറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഡെമോക്രാറ്റുകള്‍ തന്നെ ഇംപീച്ച് ചെയ്യാന്‍ നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.


'നിങ്ങള്‍ മിഡ്ടേം തിരഞ്ഞെടുപ്പില്‍ ജയിക്കണം, ഞങ്ങള്‍ മിഡ്ടേം തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍, അത് അങ്ങനെയായിരിക്കും - അതായത്, അവര്‍ എന്നെ ഇംപീച്ച് ചെയ്യാന്‍ ഒരു കാരണം കണ്ടെത്തും,' വാഷിംഗ്ടണില്‍ ഹൗസ് റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കായുള്ള ഒരു റിട്രീറ്റില്‍ ട്രംപ് പറഞ്ഞു. 


ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടി പരാജയപ്പെട്ടാലും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടില്ല. ട്രംപിന്റെ സമൂലമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ണായകമായ കോണ്‍ഗ്രസിന് മേലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിടി ദുര്‍ബലമാകും, ഇത് ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കും.

Advertisment