/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
ന്യൂയോര്‍ക്ക്: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വലിയ രീതിയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിനുള്ളില്‍ പ്രതിഷേധം രൂക്ഷമാവുകയും പ്രക്ഷോഭം വിദേശ രാജ്യങ്ങളിലും വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇറാനെതിരായ പുതിയ സൈനിക നീക്കങ്ങളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഇറാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ ട്രംപ് രൂക്ഷമായ മുന്നറിയിപ്പാണ് നല്‍കിയത്.
വിഷയത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഇറാനിയന്‍ അധികൃതര്‍ നടപടികള്‍ ശക്തമാക്കിയാല്‍ പരിമിതമായ ആക്രമണങ്ങള്‍ നടത്തേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിസംബര്‍ 28 ന് കറന്‍സി പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ദ്ധിച്ചതും മൂലം ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇപ്പോള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്.
ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിട്ടും പ്രതിഷേധത്തിന് കുറവുണ്ടായില്ല. ഇതുവരെ കുറഞ്ഞത് 72 പേര്‍ കൊല്ലപ്പെടുകയും 2,300 ല്‍ അധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us