ഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജനുവരി 13 ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞിരുന്നു.

New Update
Untitled

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും മാറ്റിവച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ പുതിയ താരിഫ് ഭീഷണി ഉയര്‍ത്തുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25% തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Advertisment

വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജനുവരി 13 ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ആഴ്ച ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര ചര്‍ച്ചകളൊന്നും നടക്കില്ല.


ബിസിനസ് ടുഡേയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസുമായി ഈ ആഴ്ച ഒരു വ്യാപാര ചര്‍ച്ചയും നിശ്ചയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ദി ഇന്‍ഫോര്‍മിസ്റ്റിനോട് പറഞ്ഞു. 

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ തിങ്കളാഴ്ച അഭിപ്രായപ്പെട്ടതിന് ശേഷമാണ് ഈ വിശദീകരണം. 

Advertisment