ട്രംപിന്റെ വിമാനത്തിന് സാങ്കേതിക തകരാർ; പറന്നുയർന്ന ഉടൻ തിരിച്ചിറക്കി; സ്വിറ്റ്‌സർലൻഡ് യാത്ര മറ്റൊരു വിമാനത്തിൽ

വിമാനത്തില്‍ വൈദ്യുത തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി വിമാനം ജോയിന്റ് ബേസ് ആന്‍ഡ്രൂസിലേക്ക് മടങ്ങിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

New Update
Untitled

വാഷിംഗ്ടണ്‍: ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് പുറപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഞ്ചരിച്ച ഔദ്യോഗിക വിമാനമായ 'എയര്‍ഫോഴ്‌സ് വണ്‍' അടിയന്തരമായി തിരിച്ചിറക്കി.

Advertisment

വിമാനത്തില്‍ വൈദ്യുത തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി വിമാനം ജോയിന്റ് ബേസ് ആന്‍ഡ്രൂസിലേക്ക് മടങ്ങിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.


വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിനുള്ളിലെ പ്രസ് ക്യാബിനിലെ വിളക്കുകള്‍ പെട്ടെന്ന് അണഞ്ഞതായി വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.


 സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനം തിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി. ട്രംപും സംഘവും ഉടന്‍ തന്നെ മറ്റൊരു വിമാനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് യാത്ര തുടരും.

നിലവില്‍ എയര്‍ഫോഴ്‌സ് വണ്ണായി ഉപയോഗിക്കുന്ന രണ്ട് വിമാനങ്ങളും ഏകദേശം നാല് പതിറ്റാണ്ടോളം പഴക്കമുള്ളവയാണ്. ഇവയ്ക്ക് പകരമായി പുതിയ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബോയിംഗ് കമ്പനി നടത്തിവരികയാണെങ്കിലും പദ്ധതി വൈകുകയാണ്.


കഴിഞ്ഞ വര്‍ഷം ഖത്തര്‍ രാജകുടുംബം ട്രംപിന് സമ്മാനമായി നല്‍കിയ അത്യാധുനിക 'ബോയിംഗ് 747-8' ജംബോ ജെറ്റ് വിമാനം എയര്‍ഫോഴ്‌സ് വണ്‍ വ്യൂഹത്തിലേക്ക് ചേര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.


സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഈ വിമാനത്തില്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.

Advertisment