/sathyam/media/media_files/2026/02/25/untitled-2026-02-25-14-06-32.jpg)
വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ഇന്ത്യന്‍ ട്രൈവര്‍ വരുത്തിയ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദലൈല കോള്‍മാന്‍ എന്ന പെണ്‍കുട്ടിയെ ആദരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 'ദലൈല നിയമം' നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2024 ജൂണില്‍ കാലിഫോര്‍ണിയയില്‍ വെച്ചാണ് ദാരുണമായ അപകടം നടന്നത്. 2022-ല്‍ അതിര്‍ത്തി കടന്ന് അനധികൃതമായി അമേരിക്കയിലെത്തിയ പ്രതാപ് സിംഗ് എന്ന ഇന്ത്യന്‍ സ്വദേശി ഓടിച്ച 18 ചക്രങ്ങളുള്ള കൂറ്റന്‍ ട്രക്ക് ദലൈല സഞ്ചരിച്ചിരുന്ന കാറിലിടിക്കുകയായിരുന്നു.
അമിതവേഗതയില്‍ വന്ന ട്രക്ക് നിര്‍ത്തിയിട്ടിരുന്ന കാറുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അന്ന് അഞ്ച് വയസ്സ് മാത്രമായിരുന്നു ദലൈലയുടെ പ്രായം.
ജോ ബൈഡന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ്, അനധികൃതമായി രാജ്യത്തെത്തിയ പ്രതാപ് സിംഗിന് കാലിഫോര്‍ണിയ സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയതിനെ ചോദ്യം ചെയ്തു.
ഇംഗ്ലീഷ് അറിയാത്ത പല കുടിയേറ്റക്കാര്‍ക്കും റോഡ് ചിഹ്നങ്ങള്‍ പോലും വായിക്കാന്‍ അറിയില്ലെന്നും ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് ശേഷം ദലൈലയ്ക്ക് ഒരിക്കലും നടക്കാനോ സംസാരിക്കാനോ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധി എഴുതിയത്. തലയോട്ടിയുടെ പകുതിയോളം ഭാഗം നീക്കം ചെയ്യേണ്ടി വന്ന അവള്‍ മൂന്നാഴ്ചയോളം കോമയിലായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇപ്പോള്‍ നടക്കാന്‍ പഠിക്കുന്ന ദലൈലയെ സഭയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് കൈയടികളോടെ സ്വീകരിച്ചു.
'ദലൈല, നീ വലിയൊരു പ്രചോദനമാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് തടയാന്‍ ഞങ്ങള്‍ 'ദലൈല നിയമം' പാസാക്കും.'- ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us