/sathyam/media/media_files/2026/02/28/untitled-2026-02-28-15-33-07.jpg)
മനാമ/അബുദാബി: ഇറാന്‍-അമേരിക്ക സംഘര്‍ഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണം.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് തലസ്ഥാനമായ അബുദാബിയിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിലുടനീളം പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചത്.
ഇറാനില്‍ 'വലിയ തോതിലുള്ള സൈനിക നടപടികള്‍' ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കി അമേരിക്കയെ സംരക്ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വസതിക്കും ഓഫീസിനും സമീപം ഏഴോളം മിസൈലുകള്‍ പതിച്ചു. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലകളില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ പൗരന്മാരോട് സ്വന്തം ഭരണകൂടത്തെ അട്ടിമറിക്കാന്‍ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us