/sathyam/media/media_files/2026/03/02/untitled-2026-03-02-08-47-39.jpg)
ന്യൂയോര്‍ക്ക്: മധ്യേഷ്യയിലെ സംഘര്‍ഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനുനേരെ നടത്തിയ അതിശക്തമായ സൈനിക നീക്കത്തിന് പിന്നാലെ, ഇറാനും സഖ്യകക്ഷികളും തിരിച്ചടി ആരംഭിച്ചു.
ഇസ്രായേല്‍ 'ഓപ്പറേഷന്‍ ലയണ്‍സ് റോര്‍' എന്നും അമേരിക്ക 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്നും വിശേഷിപ്പിച്ച ഈ സൈനിക നീക്കത്തിന് മറുപടിയായി, ഇസ്രായേലിനും ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യുദ്ധം വ്യാപിക്കുമെന്ന ഭീതി നിലനില്‍ക്കുകയാണ്.
അതേസമയം, ഇറാനിയന്‍ സേനയോട് കീഴടങ്ങാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. റവല്യൂഷണറി ഗാര്‍ഡ്, സൈന്യം, പോലീസ് എന്നിവര്‍ ആയുധം താഴെവെച്ചാല്‍ പൂര്‍ണ്ണമായ ശിക്ഷാ ഇളവ് നല്‍കുമെന്നും അല്ലാത്തപക്ഷം മരണം ഉറപ്പാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരെയുള്ള ഏറ്റവും ശക്തമായ ഈ സൈനിക നീക്കം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' നാല് മുതല്‍ അഞ്ച് ആഴ്ച വരെ നീണ്ടുനില്‍ക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാനിലെ നിലവിലെ ഭരണാധികാരിയെ മാത്രം മാറ്റി ബാക്കി ഭരണസംവിധാനങ്ങള്‍ നിലനിര്‍ത്തുന്ന 'വെനിസ്വേല മാതൃക'യിലുള്ള മാറ്റമാകാം യുദ്ധത്തിന് ശേഷം ഉണ്ടാവുകയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us