/sathyam/media/media_files/2026/03/02/untitled-2026-03-02-12-13-08.jpg)
ടെഹ്റാന്‍: ഹിസ്ബുള്ളയുടെ മിസൈല്‍ നീക്കങ്ങള്‍ക്ക് മറുപടിയായി ലെബനനില്‍ ഇസ്രായേല്‍ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ആരംഭിച്ച അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കം മൂന്നാം ദിവസവും അതീവ ഗുരുതരമായി തുടരുകയാണ്.
ഇസ്രായേല്‍ 'ഓപ്പറേഷന്‍ ലയണ്‍സ് റോര്‍' എന്നും അമേരിക്ക 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്നും വിശേഷിപ്പിച്ച ഈ യുദ്ധത്തില്‍, ഇറാന്‍ തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന് പുറമെ യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും പോലീസും സൈന്യവും ഉടനടി ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
കീഴടങ്ങുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുമെന്നും അല്ലാത്തപക്ഷം നേരിടേണ്ടി വരുന്നത് 'ഉറപ്പായ മരണം' ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us