/sathyam/media/media_files/2026/03/05/untitled-2026-03-05-09-50-28.jpg)
മാഡ്രിഡ്: ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയുമായി സൈനിക സഹകരണം ഉറപ്പാക്കിയെന്ന വൈറ്റ് ഹൗസിന്റെ അവകാശവാദം തള്ളി സ്‌പെയിന്‍.
തങ്ങളുടെ സൈനിക താവളങ്ങള്‍ യുഎസ് സേനയ്ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധം പുതിയ തലത്തിലെത്തി.
സ്‌പെയിന്‍ സഹകരിക്കാമെന്ന് സമ്മതിച്ചതായും സൈനിക ഏകോപനം തുടങ്ങിയതായും വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഈ വാദം നിഷേധിച്ച് സ്പാനിഷ് വിദേശകാര്യമന്ത്രി രംഗത്തെത്തി. 'സ്‌പെയിനിന്റെ നിലപാടില്‍ ഒരുകാലത്തും മാറ്റമുണ്ടാകില്ല' എന്ന് അദ്ദേഹം കഡേന സെര്‍ റേഡിയോയിലൂടെ വ്യക്തമാക്കി.
യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധമായ ആക്രമണങ്ങള്‍ക്ക് താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍ അറിയിച്ചതിനെത്തുടര്‍ന്ന്, സ്‌പെയിനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും റദ്ദാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.
'ലോകത്തിന് ദോഷകരമായ ഒരു കാര്യത്തിലും ഞങ്ങള്‍ പങ്കാളികളാകില്ല' എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചു. തെക്കന്‍ സ്‌പെയിനിലെ സംയുക്ത സൈനിക താവളങ്ങളെച്ചൊല്ലിയാണ് നിലവില്‍ തര്‍ക്കം മുറുകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us