"ഇറാനിൽ കരയുദ്ധം ഇപ്പോഴില്ല, അവർക്ക് എല്ലാം നഷ്ടപ്പെട്ടു. കരസേനയെ അയക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

എന്‍ബിസി ന്യൂസിന് നല്‍കിയ പ്രത്യേക ഫോണ്‍ അഭിമുഖത്തിലാണ് ഇറാനെതിരായ കരയുദ്ധം തന്റെ പരിഗണനയിലില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.

New Update
Untitled

വാഷിംഗ്ടണ്‍: ഇറാനിലേക്ക് യുഎസ് കരസേനയെ അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നിലവില്‍ വെറും 'സമയനഷ്ടം' മാത്രമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

എന്‍ബിസി ന്യൂസിന് നല്‍കിയ പ്രത്യേക ഫോണ്‍ അഭിമുഖത്തിലാണ് ഇറാനെതിരായ കരയുദ്ധം തന്റെ പരിഗണനയിലില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.


ഇറാനെതിരെ ഒരു അധിനിവേശത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ട്രംപ് പറഞ്ഞു. 'അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ നാവികസേന തകര്‍ന്നു. നഷ്ടപ്പെടാന്‍ ഇനിയൊന്നും ബാക്കിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കരസേനയെ അയക്കുന്നില്ലെങ്കിലും ഇറാനു മേല്‍ ഇപ്പോള്‍ നടത്തിവരുന്ന ശക്തമായ വ്യോമാക്രമണങ്ങളുടെ വേഗതയും തീവ്രതയും ഒട്ടും കുറയ്ക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ സൈനിക ശക്തി ഇതിനോടകം തന്നെ നിഷ്പ്രഭമാക്കപ്പെട്ടുവെന്നും അതിനാല്‍ വലിയൊരു കരയുദ്ധത്തിന്റെ ആവശ്യമില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വിലയിരുത്തല്‍.

Advertisment