/sathyam/media/media_files/2026/03/06/trump-2026-03-06-15-03-29.jpg)
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാനിലെ സൈനിക നീക്കങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ ഉടന്‍ അമേരിക്കയുടെ ശ്രദ്ധ ക്യൂബയിലേക്ക് മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ് ഹൗസില്‍ ഇന്റര്‍ മിയാമി സിഎഫ് ടീമിനായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത സൈന്യം ഇറാനില്‍ വലിയ മുന്നേറ്റം നടത്തുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമത്തിന് മുമ്പ് തന്നെ ശത്രുവിനെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ സൈന്യത്തിന് സാധിക്കുന്നുണ്ടെന്നും ഇറാന്റെ സൈനിക ശേഷി തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.
ഇറാന്‍ വിഷയം പരിഹരിച്ചാലുടന്‍ ക്യൂബയുമായുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഹവാന ഭരണകൂടം അമേരിക്കയുമായി ഒരു കരാറിന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നമുക്ക് സൗഹൃദപരമായി ക്യൂബയെ ഏറ്റെടുക്കാന്‍ കഴിയും' എന്ന വിവാദ പരാമര്‍ശവും ട്രംപ് നടത്തി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ക്യൂബന്‍ നേതാക്കളുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്ന ക്യൂബയ്ക്ക് നിലവില്‍ മറ്റ് വഴികളില്ലെന്നും അതിനാല്‍ അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നും ട്രംപ് നിരീക്ഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us