റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി; വിപണിയിലെ സമ്മർദ്ദം കുറയ്ക്കാനെന്ന് ഡൊണാൾഡ് ട്രംപ്

ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവിതരണ ശൃംഖലയിലുണ്ടായ കടുത്ത സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി.

New Update
Untitled

വാഷിംഗ്ടണ്‍: ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവിതരണ ശൃംഖലയിലുണ്ടായ കടുത്ത സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി.


നിലവിലെ യുദ്ധസാഹചര്യത്തില്‍ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് ഇന്ത്യക്ക് ഇത്തരമൊരു ഇളവ് അനുവദിച്ചത്. വിപണിയെ സുസ്ഥിരമാക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം അന്താരാഷ്ട്ര തലത്തില്‍ എണ്ണവിതരണം തടസ്സപ്പെടുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ യുഎസ് തീരുമാനിച്ചത്.

'വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമോ, അത് ഞാന്‍ ചെയ്യും,' എന്ന് എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Advertisment