എണ്ണവില വർദ്ധനവ് ചെറിയൊരു ത്യാഗം മാത്രം; ഇറാൻ ഭീഷണി അവസാനിച്ചാൽ വില കുത്തനെ ഇടിയുമെന്ന് ട്രംപ്

'മറിച്ച് ചിന്തിക്കുന്നവര്‍ വെറും വിഡ്ഢികളാണ്' എന്നായിരുന്നു വിലക്കയറ്റത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നവര്‍ക്കെതിരെയുള്ള ട്രംപിന്റെ പരിഹാസം.

New Update
trump

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നതില്‍ ആശങ്ക വേണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ലോകസമാധാനത്തിനും സുരക്ഷയ്ക്കുമായി നല്‍കേണ്ട 'വളരെ ചെറിയൊരു വില' മാത്രമാണ് ഈ വിലക്കയറ്റമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് നിലപാട് വ്യക്തമാക്കിയത്.


ഇറാന്റെ ആണവ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാകുന്നതോടെ എണ്ണവില കുത്തനെ താഴേക്ക് വരുമെന്ന് ട്രംപ് ഉറപ്പുനല്‍കി. നിലവിലെ വര്‍ദ്ധനവ് ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ഇറാനെതിരെയുള്ള നീക്കം അനിവാര്യമാണെന്നും അതിനിടയിലുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെ ഗൗരവമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മറിച്ച് ചിന്തിക്കുന്നവര്‍ വെറും വിഡ്ഢികളാണ്' എന്നായിരുന്നു വിലക്കയറ്റത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നവര്‍ക്കെതിരെയുള്ള ട്രംപിന്റെ പരിഹാസം.


ഏതാണ്ട് മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളില്‍ എത്തുന്നത്. ഇറാന്‍-ഇസ്രായേല്‍ യുദ്ധം ഉല്‍പ്പാദനത്തെയും ചരക്ക് നീക്കത്തെയും ബാധിച്ചതാണ് വില വര്‍ദ്ധനവിന് പെട്ടെന്നുള്ള കാരണമായത്.


ഇറാന്റെ ആണവ-സൈനിക ശേഷി തകര്‍ക്കപ്പെടുന്നതോടെ ഊര്‍ജ്ജ വിപണി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടല്‍.

Advertisment