ഡല്‍ഹി: ഇന്ത്യയും ഉള്‍പ്പെടുന്ന ബ്രിക്സ് കൂട്ടായ്മയിലെ രാജ്യങ്ങള്‍ യുഎസ് ഡോളറിന് പകരം ഒരു ബദല്‍ കറന്‍സി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ക്കെതിരെ 100 ശതമാനം താരിഫ് ചുമത്തുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
നാം നോക്കി നില്‍ക്കുമ്പോള്‍ ഡോളറില്‍ നിന്ന് അകന്നുപോകാനുള്ള ബ്രിക്സ് രാജ്യങ്ങളുടെ ശ്രമം നടക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി
ഈ രാജ്യങ്ങള്‍ ഒരു പുതിയ ബ്രിക്സ് കറന്‍സി സൃഷ്ടിക്കുകയോ ശക്തമായ യുഎസ് ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കുകയോ ചെയ്താല്‍ അവര്‍ 100% താരിഫുകള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന സംഘടനയായ ബ്രിക്സ് അന്താരാഷ്ട്ര വ്യാപാരത്തിനായി യുഎസ് ഡോളറിന് പകരമുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ട്.