ന്യൂയോര്‍ക്ക്: യൂറോപ്യന്‍ യൂണിയനുമേല്‍ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയതോടെ മറ്റൊരു ആഗോള വ്യാപാര യുദ്ധത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ അദ്ദേഹം ഇതിനകം തന്നെ വലിയ തീരുവ ചുമത്തിയിട്ടുണ്ട്. ഇത് ഈ ന്ന് രാജ്യങ്ങളെയും യുഎസിനെതിരെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നു
ട്രംപ് തീരുവ ചുമത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. ചര്‍ച്ചകളിലൂടെ ഒരു വ്യാപാര സംഘര്‍ഷം ഒഴിവാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ഇയു കൂട്ടിച്ചേര്‍ത്തു.
27 അംഗ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ന്നായിരുന്നു ട്രംപ് മറുപടി നല്‍കിയത്.
യൂറോപ്യന്‍ യൂണിയന്‍ ഞങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.