ടെഹ്‌റാന്‍: ഇറാന്‍ തന്നെ വധിച്ചാല്‍ അവരെ ഇല്ലാതാക്കാന്‍ തന്റെ ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അവര്‍ അങ്ങനെ ചെയ്താല്‍ അവരെ ഇല്ലാതാക്കുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരുമായുള്ള ആശയ വിനിമയത്തില്‍ പറഞ്ഞു. ടെഹ്റാനില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചു
ഇറാന്‍ എന്നെ വധിച്ചാല്‍ എന്തു വേണമെന്ന് ഞാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവിടെ പിന്നെ ഒന്നും അവശേഷിക്കില്ല. അവരെ ഇല്ലാതാക്കപ്പെടും.
ട്രംപ് കൊല്ലപ്പെട്ടാല്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രസിഡന്റാകും. അദ്ദേഹത്തിന് മുന്‍ഗാമിയുടെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കേണ്ടതില്ല.
ട്രംപിനും മറ്റ് ഭരണകൂട ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഇറാനിയന്‍ ഭീഷണികള്‍ ഫെഡറല്‍ അധികാരികള്‍ വര്‍ഷങ്ങളായി നിരീക്ഷിച്ചുവരികയാണ്
ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഖുദ്സ് ഫോഴ്സിനെ നയിച്ചിരുന്ന ഖാസിം സുലൈമാനിയെ 2020-ല്‍ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു.
ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണ റാലിക്ക് തൊട്ടുമുമ്പ്, ട്രംപിനെതിരെ വധശ്രമം നടന്നിരുന്നു. എന്നാല്‍ ആ കൊലപാതക ശ്രമവുമായി ഇറാന് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അന്നത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.