ഇറാന്‍ ഏതെങ്കിലും വിധത്തില്‍ തങ്ങളെ മുഴുവൻ സേനയും നിങ്ങളുടെ മേൽ പതിക്കും'; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനും ഇസ്രായേലും തമ്മില്‍ എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനും ഈ സംഘര്‍ഷം അവസാനിപ്പിക്കാനും' കഴിയുമെന്ന് അവകാശപ്പെട്ടു.

New Update
trump

ഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് കടുത്ത മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ഇറാന്‍ ഏതെങ്കിലും വിധത്തില്‍ തങ്ങളെ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ നിങ്ങളുടെ മേല്‍ പതിക്കുമെന്ന് ട്രംപ് പറഞ്ഞു.


ശനിയാഴ്ച ഇസ്രായേല്‍ ടെഹ്റാനിലെ ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമാക്കി ഇറാനിലെ ബുഷെര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡുമായി ബന്ധപ്പെട്ട പ്രകൃതിവാതക സംസ്‌കരണ യൂണിറ്റ് ആക്രമിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം .

ഇറാനെതിരായ ഇസ്രായേലിന്റെ രാത്രിയിലെ ആക്രമണങ്ങളില്‍ യുഎസിന് ഒരു പങ്കുമില്ലെന്ന് പറഞ്ഞ ട്രംപ് 'ഇറാനും ഇസ്രായേലും തമ്മില്‍ എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനും ഈ സംഘര്‍ഷം അവസാനിപ്പിക്കാനും' കഴിയുമെന്ന് അവകാശപ്പെട്ടു.

ഇതിനിടെ ഞായറാഴ്ച, ടെഹ്റാനും വാഷിംഗ്ടണ്‍ ഡിസിയും തമ്മിലുള്ള ആറാം റൗണ്ട് ആണവ ചര്‍ച്ചകള്‍ ഇറാന്‍ റദ്ദാക്കി.

 

 

Advertisment