മസ്‌ക് രാഷ്ട്രീയ രംഗത്തേക്ക്, ട്രംപിനെതിരെ നേരിട്ടുള്ള പോരാട്ടം നടത്താൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ അമേരിക്കയെ പാപ്പരാക്കുമെന്ന് മസ്‌ക്

'നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനാണ് അമേരിക്ക പാര്‍ട്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്' എന്നായിരുന്നു മസ്‌കിന്റെ ഔദ്യോഗിക പ്രഖ്യാപനം.

New Update
Untitledmusk

ന്യൂയോര്‍ക്ക്:  യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എലോണ്‍ മസ്‌കും തമ്മിലുള്ള ബന്ധം പുതിയ വിവാദത്തിലേക്ക്.

Advertisment

ട്രംപുമായി നേരത്തെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എലോണ്‍ മസ്‌ക്, ഇപ്പോള്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ പ്രഖ്യാപനം നടത്തി. ട്രംപ് അവതരിപ്പിച്ച 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' പാസാകുകയാണെങ്കില്‍, പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.


ട്രംപിന്റെ ബില്‍ അമേരിക്കയെ ദുര്‍ബലപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ട മസ്‌ക്, തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'അമേരിക്ക പാര്‍ട്ടി' എന്ന പേരിലാണ് ഈ പുതിയ രാഷ്ട്രീയ കൂട്ടായ്മയെ മസ്‌ക് ആവിഷ്‌കരിച്ചത്.


'നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനാണ് അമേരിക്ക പാര്‍ട്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്' എന്നായിരുന്നു മസ്‌കിന്റെ ഔദ്യോഗിക പ്രഖ്യാപനം.

ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' എന്ന നിയമം സംബന്ധിച്ച് മസ്‌ക് തുറന്ന വിമര്‍ശനമാണ് ഉന്നയിച്ചത്.


സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍, ഈ ബില്‍ വലിയ സാമ്പത്തിക ഭാരം മാത്രമല്ല, ഗവണ്‍മെന്റിന്റെ കാര്യക്ഷമതയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണെന്നും ഫെഡറല്‍ ചെലവ് അനാവശ്യമായി വര്‍ദ്ധിപ്പിക്കുമെന്നും മസ്‌ക് അഭിപ്രായപ്പെട്ടു.


ട്രംപിന്റെ പുതിയ ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എലോണ്‍ മസ്‌ക്, 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്.

 

Advertisment