'അശ്രദ്ധ വെച്ചുപൊറുപ്പിക്കില്ല...', 6 യുഎസ് രഹസ്യാന്വേഷണ ഏജന്റുമാരെ സസ്‌പെൻഡ് ചെയ്തു, നടപടി ട്രംപിനെതിരെ വെടിയുതിർത്തതിന് ഒരു വർഷത്തിന് ശേഷം

വോ്യാമ നിരീക്ഷണ വിഭാഗം, മറ്റ് ഏജന്‍സികളുമായി മികച്ച സഹകരണം എന്നിവ ഉള്‍പ്പെടുത്തി. ട്രംപിന്റെ സുരക്ഷയ്ക്കായി കവചിത ഗോള്‍ഫ് കാര്‍ട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

New Update
Untitled4canada

ന്യൂയോര്‍ക്ക്:  ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ക്കപ്പെട്ട സംഭവത്തിന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പുതിയ പ്രസ്താവനയുമായി  ട്രംപ് രംഗത്ത്.

Advertisment

2024 ജൂലൈ 13-ന് പെന്‍സില്‍വാനിയയിലെ ബട്ലറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ ആക്രമണം നടന്നത്. സമീപത്തെ കെട്ടിടത്തില്‍ ഒളിച്ചിരുന്ന 20 കാരനായ അക്രമി തോമസ് ക്രൂക്‌സ് ട്രംപിനെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു.


സംഭവത്തില്‍ ട്രംപിന് പരിക്കേറ്റു, പക്ഷേ ഉടന്‍ തന്നെ താഴേക്ക് വീണതുകൊണ്ട് വലിയ അപകടം ഒഴിവായി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, ട്രംപ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌പെഷ്യല്‍ സ്‌നൈപ്പര്‍ ഡേവിഡ് കൃത്യമായി ഇടപെട്ടതുകൊണ്ടാണ് ദുരന്തം ഒഴിവായത്.

ട്രംപ് പിന്നീട് ഫോക്‌സ് ന്യൂസിലെ 'മൈ വ്യൂ വിത്ത് ലാറ ട്രംപ്' എന്ന പരിപാടിയില്‍ നല്‍കിയ അഭിമുഖത്തില്‍, സീക്രട്ട് സര്‍വീസ് അന്ന് ചില ഗുരുതരമായ പിഴവുകള്‍ വരുത്തിയെന്ന് തുറന്നുപറഞ്ഞു. 'എനിക്ക് വെടിയേറ്റു, പക്ഷേ ഭാഗ്യവശാല്‍ പെട്ടെന്ന് കുനിഞ്ഞതുകൊണ്ട് ജീവന്‍ രക്ഷപ്പെട്ടു,' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.


സീക്രട്ട് സര്‍വീസ് ഈ സംഭവം വലിയ പരാജയമായി വിശേഷിപ്പിച്ചു. ഏജന്‍സി ഇത് ഒരിക്കലും മറക്കില്ലെന്ന് വ്യക്തമാക്കി. അന്വേഷണത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ലഭിച്ചു. ഇവര്‍ക്ക് 10 മുതല്‍ 42 ദിവസം വരെ ശമ്പളം വെട്ടിക്കുറയ്ക്കലും, ഡ്യൂട്ടി മാറ്റലും നടപ്പാക്കി.


വോ്യാമ നിരീക്ഷണ വിഭാഗം, മറ്റ് ഏജന്‍സികളുമായി മികച്ച സഹകരണം എന്നിവ ഉള്‍പ്പെടുത്തി. ട്രംപിന്റെ സുരക്ഷയ്ക്കായി കവചിത ഗോള്‍ഫ് കാര്‍ട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

2024 സെപ്റ്റംബറില്‍ ഫ്‌ലോറിഡയിലെ ഒരു ഗോള്‍ഫ് കോഴ്സില്‍ ട്രംപിനെതിരായ മറ്റൊരു കൊലപാതക ഗൂഢാലോചനയും പരാജയപ്പെട്ടു എന്നതും റിപ്പോര്‍ട്ടുകളിലുണ്ട്. സംഭവത്തിന് ഒരു വര്‍ഷം പിന്നിടുമ്പോള്‍, ട്രംപ് അന്വേഷണത്തില്‍ സംതൃപ്തനാണെങ്കിലും, സുരക്ഷാ സംവിധാനത്തില്‍ കൂടുതല്‍ കര്‍ശനതയും പുതുമകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment