ക്രിമിനൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം വാഷിംഗ്ടൺ ഡിസിയിൽ 800 നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡി.സി.യിലെ അതിക്രമങ്ങള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ നീക്കം നടന്നു. 

New Update
Untitledacc

വാഷിംഗ്ടണ്‍: 'ക്രിമിനല്‍ എമര്‍ജന്‍സി' പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വാഷിംഗ്ടണ്‍ ഡി.സി.യിലേക്ക് നാഷണല്‍ ഗാര്‍ഡിനെ അയച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏകദേശം 800 ഗാര്‍ഡ് അംഗങ്ങളാണ് ചൊവ്വാഴ്ച നഗരത്തിലെത്തിയത്. 


Advertisment

30 ദിവസം വരെ നീണ്ടുനില്‍ക്കാവുന്ന ഈ വിന്യാസം, അതിന് ശേഷം തുടരണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഡെമോക്രാറ്റുകള്‍ ഇതിനെ ശക്തമായി എതിര്‍ക്കാന്‍ സാധ്യതയുണ്ട്.


കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാഷിംഗ്ടണ്‍ ഡി.സി.യിലെ അതിക്രമങ്ങള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ നീക്കം നടന്നു. 

തിങ്കളാഴ്ച രാത്രി 850 ഫെഡറല്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്ന് നടത്തിയ 'വന്‍ നിയമപാലന നീക്കം' കൊലപാതകം, തോക്ക് സംബന്ധമായ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കേസുകള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, സബ്വേ ടിക്കറ്റ് എടുക്കാതിരിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ 23 അറസ്റ്റുകള്‍ക്ക് കാരണമായി.

ഈ നീക്കം ഒരു തുടക്കം മാത്രമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. 

Advertisment