നി​രു​പാ​ധി​കം കീ​ഴ​ട​ങ്ങു​ക​യ​ല്ലാ​തെ ഇ​റാ​ന് മു​ന്നി​ല്‍ മ​റ്റ് വ​ഴി​ക​ളി​ല്ല.. . ഇ​റാ​ന്‍ കീ​ഴ​ട​ങ്ങി​ക്കൊ​ണ്ടു​ള്ള ക​രാ​റി​ല്‍ മാ​ത്ര​മെ ഇ​നി ഒ​പ്പു​വ​യ്ക്കു​ക​യു​ള്ളൂ. ച​ർ​ച്ച​യ്‌​ക്കോ ഉ​പാ​ധി​ക്കോ ത​യാ​റ​ല്ല:  കർശന നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ചി​ല രാ​ജ്യ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​നാ​യി മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​റാ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ അ​റി​യി​ച്ചു

author-image
Pooja T premlal
New Update
trump

വാ​ഷിം​ഗ്ട​ൺ: നി​രു​പാ​ധി​കം കീ​ഴ​ട​ങ്ങു​ക​യ​ല്ലാ​തെ ഇ​റാ​ന് മു​ന്നി​ല്‍ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​റാ​ന്‍ കീ​ഴ​ട​ങ്ങി​ക്കൊ​ണ്ടു​ള്ള ക​രാ​റി​ല്‍ മാ​ത്ര​മെ ഇ​നി ഒ​പ്പു​വ​യ്ക്കു​ക​യു​ള്ളൂ. ച​ർ​ച്ച​യ്‌​ക്കോ ഉ​പാ​ധി​ക്കോ ത​യാ​റ​ല്ല.

Advertisment

സം​യു​ക്ത ആ​ക്ര​മ​ണം നി​ർ​ത്ത​ണ​മെ​ങ്കി​ൽ ഇ​റാ​ൻ കീ​ഴ​ട​ങ്ങ​ണ​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. കീ​ഴ​ട​ങ്ങ​ലി​ന് ശേ​ഷം ഇ​റാ​നി​ൽ പു​തി​യ നേ​തൃ​ത്വം വ​രി​ക​യാ​ണെ​ങ്കി​ൽ ത​ക​ർ​ന്നു​പോ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ പു​ന​ർ​നി​ർ​മി​ക്കും. ഇ​തി​ന് അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും സ​ഹാ​യി​ക്കു​മെ​ന്നും ട്രം​പ് വാ​ഗ്ദാ​നം ചെ​യ്തു.


ഇ​റാ​നെ വീ​ണ്ടും മ​ഹ​ത്ത​ര​മാ​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​നി​ടെ അ​മേ​രി​ക്ക യു​ദ്ധ​ത്തി​ൽ വി​ജ​യം കൈ​വ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് യു​ദ്ധ​കാ​ര്യ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് അ​വ​കാ​ശ​പ്പെ​ട്ടു.


ചി​ല രാ​ജ്യ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​നാ​യി മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​റാ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​ൻ അ​റി​യി​ച്ചു.

മേ​ഖ​ല​യി​ൽ ശാ​ശ്വ​ത​മാ​യ സ​മാ​ധാ​ന​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്‌​ച​യു​ണ്ടാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Advertisment