പാകിസ്ഥാനും ചൈനയും രഹസ്യമായി ആണവായുധം പരീക്ഷിക്കുന്നു. അവര്‍ ഭൂമിക്കടിയിലാണ് പരീക്ഷണം നടത്തുന്നത്. അവിടെ സംഭവിക്കുന്നതെന്താണെന്ന് ആളുകള്‍ക്ക് കൃത്യമായി അറിയില്ല. ചെറിയൊരു പ്രകമ്പനം അനുഭവപ്പെടും : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്

ഉത്തരകൊറിയ നിരന്തരം പരീക്ഷിക്കുന്നു. പരീക്ഷിക്കാത്ത ഒരേയൊരു രാജ്യം യുഎസാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

New Update
nuclear

വാഷിം​ഗ്ടൺ:  ആണവായുധങ്ങള്‍ സജീവമായി പരീക്ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനും ചൈനയുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.

Advertisment

അമേരിക്കൻ സൈന്യത്തിന് ആണവായുധങ്ങൾ പരീക്ഷിക്കാനുള്ള തന്റെ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപിന്റെ പരാമർശം.

trump


രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും എന്നാൽ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയും പാകിസ്ഥാനും ഇതിനകം രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഈ രാജ്യങ്ങളൊന്നും പരീക്ഷണം നടത്തുന്നത് എവിടെയാണെന്നറിയില്ലെന്നും ട്രംപ് പറഞ്ഞു.

റഷ്യ, ചൈന, ഉത്തരകൊറിയ പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ അവരൊന്നും അതേക്കുറിച്ച് സംസാരിക്കുന്നില്ല.

pakistan

 യുഎസ് ഒരു തുറന്ന പുസ്തകമാണ്. രാജ്യം അതിനെക്കുറിച്ച് സംസാരിക്കുന്നു. സംസാരിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യും. പക്ഷേ, മറ്റു രാജ്യങ്ങളിലൊന്നും ആണവ പരീക്ഷണത്തെക്കുറിച്ചെഴുതാന്‍ റിപ്പോര്‍ട്ടര്‍മാരില്ലെന്നും ട്രംപ് പറഞ്ഞു.

അവര്‍ ഭൂമിക്കടിയിലാണ് പരീക്ഷണം നടത്തുന്നത്. അവിടെ സംഭവിക്കുന്നതെന്താണെന്ന് ആളുകള്‍ക്ക് കൃത്യമായി അറിയില്ല. ചെറിയൊരു പ്രകമ്പനം അനുഭവപ്പെടും.

യുഎസും ആണവായുധം പരീക്ഷിക്കണം. ഉത്തരകൊറിയ നിരന്തരം പരീക്ഷിക്കുന്നു. പരീക്ഷിക്കാത്ത ഒരേയൊരു രാജ്യം യുഎസാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

Advertisment