New Update
/sathyam/media/media_files/2025/11/17/untitled-2025-11-17-12-50-56.jpg)
മോസ്‌കോ: റഷ്യയുടെ യുദ്ധകാല വരുമാനം ഇല്ലാതാക്കാനുള്ള യുഎസ് ശ്രമം കൂടുതല്‍ ശക്തമായി. റഷ്യയുമായി ഇപ്പോഴും വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ 500 ശതമാനം വരെ താരിഫ് ചുമത്താന്‍ അമേരിക്കയ്ക്ക് അധികാരം നല്‍കുന്ന പുതിയ സെനറ്റ് നിയമനിര്‍മ്മാണത്തിന് താന്‍ പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Advertisment
'റഷ്യയുമായി വ്യാപാരം നടത്തുന്ന ഏത് രാജ്യത്തിനും എതിരെ വളരെ കടുപ്പമേറിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണമാണ് റിപ്പബ്ലിക്കന്‍മാര്‍ കൊണ്ടുവരുന്നത്,' ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം ഏറെക്കാലമായി വാദിച്ചിരുന്ന ഈ പദ്ധതിക്ക്, യുക്രെയ്നിനെതിരായ റഷ്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിലെ വര്‍ധിച്ചുവരുന്ന അതൃപ്തിക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us